ഇന്ത്യയില്‍ ഏറ്റവും അധികം സാക്ഷരരും സാമൂഹ്യ ഔന്നിത്യം ആര്‍ജ്ജിച്ചവരുമായ കേരള ജനതയുടെ സവിശേഷമായ സാര്‍വലൗകിക വീക്ഷണം അവരുടെ സഹിഷ്ണതയും ഉദാരതയും നിറഞ്ഞ സമീപനങ്ങളില്‍ പ്രകടമാണ്. ലോകത്തങ്ങോളമിങ്ങോളമുള്ള വ്യത്യസ്ത നാടുകളുടെയും ജനവിഭാഗങ്ങളുടെയും അംശങ്ങള്‍ സ്വാംശീകരിച്ചിട്ടുള്ള കേരളത്തിന്റെ സമ്മിശ്ര സംസ്‌കാരമാകാം ഇതിന് കാരണം.
നൂറ്റാണ്ടുകളായി മനുഷ്യ പ്രയത്‌നത്തിന്റെ സമസ്ത മേഖലകളിലും പുതിയ സംസ്‌കാരങ്ങളും മൂല്യങ്ങളും സര്‍വ്വാത്മനാ സ്വീകരിക്കാനുള്ള കഴിവ് കേരളം പ്രകടിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും വെല്ലുവിളികള്‍ നേരിടാനും കേരളീയര്‍ക്ക് സാധിച്ചു.
ഉന്നതമായ അവബോധവും രാഷ്ട്രീയധാരണയും കേരളീയര്‍ക്കുണ്ട്. വിദ്യഭ്യാസ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ അവര്‍ക്കായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ത്രീസാക്ഷരതാ നിരക്ക് ഇവിടെയാണ്. കുടുംബത്തിനകത്തും പുറത്തും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കാനും ഇത് കാരണമായിട്ടുണ്ട്.

No comments:
Post a Comment